പാലസ്തീനെ രാഷ്ട്രത്തിന് വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം

single-img
15 May 2015

Pope-Francis-and-Palestinia.jpg.image.784.410ഇസ്രായേലിന്റെ കടുത്ത എതിര്‍പ്പിനിടയിലും പലസ്തീന്‍ രാഷ്ട്രത്തിനു വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം. പലസ്തീനില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം സംബന്ധിച്ചു തയാറാക്കിയ ഉടമ്പടിയിലൂടെയാണ് പലസ്തീന്‍ രാഷ്ട്രമെന്ന വാക്ക് രേഖാമൂലം വത്തിക്കാന്‍ ഉപയോഗിക്കുന്നത് ആദ്യമായാണ്. ഇന്നലെ അവസാന രൂപം നല്‍കിയ ഉടമ്പടിപ്രകാരം നേരത്തേ പലസ്തീന്‍ വിമോചന സംഘടനയുമായി വത്തിക്കാന്‍ പുലര്‍ത്തിയിരുന്ന നയതന്ത്രബന്ധങ്ങള്‍ ഇനി പലസ്തീന്‍ രാഷ്ട്രവുമായി തുടരുമെന്നാണ് സൂചന.

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന 2012ലെ യുഎന്‍ പൊതുസഭയുടെ തീരുമാനത്തെ നേരത്തേതന്നെ വത്തിക്കാന്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും പലസ്തീന്റെ അസ്തിത്വത്തെ വത്തിക്കാന്‍ അംഗീകരിക്കുന്ന ആദ്യത്തെ നിയമാനുസൃത ഔദ്യോഗിക രേഖയാണു പുതിയ ഉടമ്പടി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2014ലെ വിശുദ്ധ നാടു സന്ദര്‍ശനത്തിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ പലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്നു മാര്‍പാപ്പ പരാമര്‍ശിച്ചിട്ടുണ്ട്.

പലസ്തീന്‍ സ്ഥാനപതിയെ പലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രതിനിധിയായി വത്തിക്കാന്റെ പുതിയ ഇയര്‍ബുക്കിലും പരാമര്‍ശിച്ചിരുന്നു. പുതിയ ഉടമ്പടി പ്രകാരം വത്തിക്കാനും പലസ്തീനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകുമെന്നാണ് കരുതപ്പെടുന്നത്.