തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവതിയായ അമ്മയും കാമുകന്‍മാരും ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

single-img
14 May 2015

Hot Blood Wallpapers

കടയ്ക്കാവൂരില്‍ യുവതിയായ അമ്മയും കാമുകന്മാരും ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ വാട്ടര്‍ടാങ്കിലെ വെളളത്തില്‍ മുക്കികൊന്നു. ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ എട്ടാം തീയതി എട്ടുമാസം പ്രായമായ സുപ്രിയയെ വാട്ടര്‍ ടാങ്കില്‍ മുക്കികൊലപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലില്‍ കാമുകന്‍ വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകം തെളിഞ്ഞത്.

കുഞ്ഞിനെ ഉപേക്ഷിച്ചശേഷം വന്നാല്‍ കൂടെ താമസിപ്പിക്കാമെന്ന കാമുകന്മാരുടെ വാക്ക് കേട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.