ഒടുവില്‍ പാര്‍ലമെന്റില്‍ പെട്രോളിയം മന്ത്രി തന്നെ സമ്മതിച്ചു, ഇന്ത്യയിലെ പെട്രോള്‍ വില പാകിസ്ഥാന്‍ ശ്രീലങ്ക എന്നിവിടങ്ങളേക്കാള്‍ വളരെക്കൂടുതല്‍ തന്നെ

single-img
14 May 2015

Petrolസോഷ്യല്‍ മീഡിയകളില്‍ പെട്രോള്‍ വില സംബന്ധിച്ചുള്ള പ്രചരണം സത്യമാണെന്ന് ഒടുവില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 63.16 രൂപയീടാക്കുമ്പോള്‍ പാക്കിസ്ഥാനില്‍ 44.05 രൂപയും ശ്രീലങ്കയില്‍ 54.75 രൂപയുമാണ്. മാത്രമല്ല നേപ്പാളില്‍ 68.13 രൂപയാണ് പെട്രോളിന്റെ വില. എന്നാല്‍ ബംഗ്‌ളാദേശില്‍ പെട്രോളിന്റെ വില 76.97 രൂപയാണ്.

ഒരു ലിറ്റര്‍ ഡീസലിന് ഡല്‍ഹിയില്‍ 49.57 രൂപയാകുമ്പോള്‍ ശ്രീലങ്കയില്‍ 44.29 രൂപയാണ്. പക്ഷേ പാക്കിസ്ഥാനില്‍ ഡീസലിന് ഇന്ത്യയിലേതിനേക്കാള്‍ വിലക്കൂടുതലുണ്ട്. ലിറ്ററിന് 51.15 രൂപയാണ് അവിടുത്തെ വില. ബംഗ്‌ളാദേശിലും നേപ്പാളിലും 54.27 രൂപയാണ് ഡീസിലിന്റെ വിലയെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ എഴുതി നല്‍കിയ ഉത്തരത്തില്‍ പറയുന്നു.

നവംബര്‍ 2014 നും ജനുവരി 2015 നും ഇടയില്‍ നാലുതവണയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. അക്കാരണത്താലാണ് രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വിലകുറഞ്ഞപ്പോഴും ഇന്ത്യയില്‍ കാര്യമായ വിലക്കുറവുണ്ടാകാതിരിക്കാന്‍ കാരണവും.