മലയാളികളുടെ ലാലേട്ടന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം
മലയാളികളുടെ ലാലേട്ടന് ഇന്ത്യന്‍ ഇന്ത്യന്‍ കരസേനയുടെ പ്രശംസാപത്രം. നോര്‍ത്തേണ്‍ കമാന്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ, കമാന്റിംഗ് ഓഫീസറായ കേണല്‍ ഹര്മഞ്ജിത്ത് സിംഗ് എന്നിവര്‍ ചേര്‍ന്ന് ജമ്മുവിലെ 122 ടി.എ ബെറ്റാലിയനില്‍ വച്ചാണ് ലെഫ്. കേണല്‍ മോഹന്‍ലാലിന് പുരസ്കാരം സമ്മാനിച്ചത്.
തന്റെ ഫേസ്ബുക്കിലെ ഔദ്യോഗികപേജിലൂടെയാണ് ക്യാമ്പിലെ വിവരങ്ങളും ചിത്രങ്ങളും മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സൈന്യത്തിലേയ്ക്കു ചേരാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രവൃത്തി കണക്കിലെടുത്താണ് സൈന്യം മോഹന്‍ലാലിന് പ്രശംസാ പത്രം സമ്മാനിച്ചത്.
രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലോഹത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ലാല്‍ ജമ്മുവിലേയ്ക്കു പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹം റജോവ്റി ജില്ലയിലെ നൊവ്ഷേറയിലെ പട്ടാളക്യാമ്പിലാണ്. 2009ലാണ് ഇന്ത്യന്‍ കരസേനയില്‍ മോഹന്‍ലാല്‍ അംഗമാകുന്നത്.