ഡല്‍ഹിയിലെ രണ്ടുപേര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

single-img
14 May 2015

2532_LuckyOliver-4685135-blog-firing_gunന്യൂഡല്‍ഹി: ഡല്‍ഹിയിലെ രണ്ടുപേര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാവിലെ 9.30 നാണ് സംഭവം. സെന്‍ട്രല്‍ ഡല്‍ഹിയിലെ രജീന്ദര്‍ നഗറിലെ ശങ്കര്‍ റോഡിലൂടെ നടക്കുന്നവര്‍ക്ക് നേരെ ബൈക്കിലത്തെിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. രാം ചരണ്‍, ലഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍ ഇവരെ അടുത്തുള്ള ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച രാംചരണ്‍ തിസ് ഹസാരി കോടതിയില്‍ നിലവിലുള്ള കേസിലെ സാക്ഷിയാണ്. കേസുമായി ബന്ധപ്പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് സൂചന. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.