പാകിസ്ഥാനില്‍ ഭീകരര്‍ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ 16 സ്ത്രീകളുള്‍പ്പെടെ 41 പേര്‍ കൊല്ലപ്പെട്ടു

single-img
13 May 2015

KARACHIപാകിസ്തകാന്‍ നഗരമായ കറാച്ചിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 25 പുരുഷന്‍മാരും 16 സ്ത്രീകളും ഉള്‍പ്പെടെ നാല്‍പത്തൊന്ന് പേര്‍ കൊല്ലപ്പെട്ടു. കാറാച്ചിയിലെ അല്‍ അസ്ഹര്‍ ഗാര്‍ഡന്‍ കോളനിക്ക് സമീപം ബെക്കിലെത്തിയ ഭീകരര്‍ ബസ്സിന് നേരെ വെടിവെക്കുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നാലോളം ബൈക്കുകളിലെത്തിയഭീകരസംഘം ബസ്സിന് നേരെ വെടിവെക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. ബസ്സില്‍ അറുപതോളം പേര്‍ ഉണ്ടായതായാണ് സൂചന. അക്രമണത്തില്‍ ബസ്സ് ഡ്രൈവറും കൊല്ലപ്പെട്ടു.