ജയലളിതയെ വെറുതെവിട്ട കോടതി വിധി വന്നതില്‍ അമിതമായി ആഹ്ലാദിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹൃദയംപൊട്ടി മരിച്ചു

single-img
13 May 2015

Ammaഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ വെറുതെവിട്ട കോടതി വിധി വന്നതില്‍ അമിതമായി ആഹ്ലാദിച്ച എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഹൃദയംപൊട്ടി മരിച്ചു. ജയലളിതയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇദിയകരൈ ടൗണ്‍ പഞ്ചായത്തില്‍ നടന്ന അനുമോദന യോഗത്തിനിടെയാണ് പ്രവര്‍ത്തകന്‍ 50 വയസ്സുള്ള എസ് പളനിസാമി ഹൃദയം പൊട്ടി മരിച്ചത്.

ജയലളിതയെ വെറുതെ വിട്ടതറിഞ്ഞ പളനിസാമി വളരെയധികം സന്തോഷത്തിലായിരുന്നെന്ന് ഇദിയകരൈ കൗണ്‍സിലര്‍ ജി ശിവകുമാര്‍ പറഞ്ഞു. വാര്‍ത്ത കാണുകയായിരുന്ന പളനിസാമി തന്നെയാണ് അമ്മയുടെ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിക്കണമെന്ന് പറഞ്ഞതും അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിയതും. ഈ യോഗത്തിന്റെ അധ്യക്ഷനും പളനിസാമി തന്നെയായിരുന്നു. എംജിആറിന്റെ കാലം മുതല്‍ക്കു തന്നെ പാര്‍ട്ടിയുടെ സജീവ രപവര്‍ത്തകനായിരുന്നു പളനിസാമിയെന്നും അദ്ദേഹം പറഞ്ഞു.