Categories: Movie ReviewsMovies

പേരുപോലെ തന്നെ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര

രണ്ട് കള്ളന്‍മാരും രണ്ട് പൊലീസുകാരും കൂടി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് നടത്തുന്ന യാത്രയും തുടര്‍ന്നുള്ള രസക്കാഴ്ചകളുമാണ് ഒരു സെക്കന്‍ഡ്ക്ലാസ് യാത്ര. തികച്ചും വ്യത്യസ്തരായ രണ്ടു കള്ളന്മാരും രണ്ടു പൊലീസുകാരും പ്രതികളായ നന്ദുവിനെയും മാരനെയും കണ്ണൂരില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവുകയാണ്. കൂടെയുള്ളത് ജോണി കുര്യനും ബാലഗോപാലനും. പൊലീസുകാരായ ഇവര്‍ രണ്ടുപേരും പരിചയക്കാരാണെങ്കിലും തമ്മില്‍ പരിശീലനകാലം മുതലേ ശത്രുക്കളാണ്. ജോണി കുര്യന്‍ കള്ളന് കഞ്ഞിവെച്ചവനാണ്. ബാലഗോപാലനാവട്ടെ മനുഷ്യസ്‌നേഹിയും.

മാരന്‍ കൊച്ചിക്കാരനായ തനി കള്ളന്‍തന്നെയാണ്. കള്ളനായിട്ടാണ് മാരനെ വളര്‍ത്തിയതും. പക്ഷേ, നന്ദുവിന്റെ മുഖം കണ്ടാല്‍ അറിയാം ഒരു കള്ളന്റെ യാതൊരു ലക്ഷണവുമില്ല. നിഷ്‌കളങ്കമായ മുഖം. ദുഃഖം തളംകെട്ടിക്കിടക്കുന്ന കണ്ണുകള്‍. എന്തോ നഷ്ടപ്പെട്ട ഭാവം. മിക്കവാറും പെട്ടുപോയതായിരിക്കും. നന്ദുവിന്റെ കണ്ണുകള്‍ കഥപറയുന്നുണ്ട്. നന്ദു തനി ഗ്രാമീണനാണ്. കണ്ണൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ മകന്‍. അച്ഛനും അമ്മയും ലക്ഷ്മി എന്ന ചേച്ചിയുമുണ്ട്. ചേച്ചി എന്നുവെച്ചാല്‍ നന്ദുവിന് ജീവനാണ്. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന നന്ദു എങ്ങനെ ജയിലിലകപ്പെട്ടുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഈ ശുദ്ധനായ നന്ദുവിന്റെയും മാരന്റെയും രണ്ടു പൊലീസുകാരുടെയും രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലുടെ പറയുന്നത്. അല്‍പം ആകാംക്ഷയും അതിലേറെ ചിരിയും നിറഞ്ഞ ഒന്നാം പകുതി. രസിപ്പിക്കുന്ന ഒന്നാം പകുതിയില്‍ നിന്ന് തീര്‍ത്തും നാടകീയമായ രംഗങ്ങളിലേക്ക് രണ്ടാം പകുതി വീണു പോകുന്നുവെന്നത് പ്രേക്ഷകനെ അപായച്ചങ്ങല വലിച്ച് ട്രയിനില്‍ നിന്നും ഇറങ്ങിപോകാന്‍ തോന്നിപ്പിക്കുമെങ്കിലും ഈ അവസരങ്ങളില്‍ ചെമ്പന്‍ വിനോദിന്റെ പ്രകടനം കാഴ്ചക്കാരെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നുവെന്നതാണ് വാസ്തവം. നവാഗതരായ ജെയ്‌സണ്‍ ആന്റണി, റെജിഷ് ആന്റണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’യില്‍ നന്ദുവായി വിനീത് ശ്രീനിവാസനും മാരനായി ചെമ്പന്‍ വിനോദ് ജോസും ബാലഗോപാലനായി ശ്രീജിത്ത് രവിയും ജോണി കുര്യനായി ജോജു ജോര്‍ജും ആണ് എത്തുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ മനം കവരുക ജോജുവും ചെമ്പന്‍ വിനോദുമാണ്.

തന്നെ ഏല്‍പ്പിക്കുന്ന വേഷങ്ങളെല്ലാം ഗംഭീരമാക്കുന്ന ചെമ്പന്‍ ഈ സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചതും ചെമ്പന്‍ തന്നെ. പൊലീസുകാരുടെ മാനറിസങ്ങളും ഒപ്പം ചില കുരുത്തക്കേടുകളുമൊക്കെ നല്ല രീതിയില്‍ തന്നെ അഭിനിയിച്ച് പ്രതിഫലിപ്പിച്ച് ജോജുവും മികച്ചു നിന്നു.
അഭിനയിച്ച സിനിമകളൊക്ക വിജയിച്ച നിക്കി ഗല്‍റാണി മോശമാക്കിയില്ല തന്റെ വേഷം. നെടുമുടി വേണു, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, പ്രദീപ് , വനിത തുടങ്ങിയവര്‍ വേഷങ്ങള്‍ ചെറുതായിരുന്നെങ്കിലും തങ്ങളുടെ ഭാഗം മികച്ചതാക്കി. ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ മികച്ചു നിന്നു.ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിര്‍വഹിച്ചിരിക്കുന്നു. പ്രേക്ഷകന്‍ തീയേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ ഈ സെക്കന്‍ഡ് ക്ലാസ് യാത്ര തീര്‍ത്തും മോശമാകില്ല എന്നു സാരം.

Share
Published by
evartha Desk

Recent Posts

എം എല്‍ എ വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എം എല്‍ എയുടെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എല്‍…

13 mins ago

സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ട ശേഷം കാമുകന്റെ ആത്മഹത്യ:നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വിഷം കഴിച്ച താരത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു

കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയതെന്നും…

26 mins ago

ഇന്ധനവില വര്‍ധനവില്‍ പൊറുതി മുട്ടിയെന്ന് ബസ്സുടമകള്‍;മിനിമം ചാര്‍ജ് 10 രൂപയാക്കിയില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ല

കൊച്ചി: ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍. ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ്…

38 mins ago

ട്രെയിനിലെ ചായയും കാപ്പിയും കൂടുതല്‍ പൊള്ളും;ട്രെയിനില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില കുത്തനെ കൂട്ടും

ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി…

43 mins ago

കത്തിക്കയറി ഇന്ധന വില!പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍…

50 mins ago

രാജേന്ദ്രനെ തൊട്ടാല്‍ കൈപൊള്ളും!ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയ എസ് രാജേന്ദ്രന്‍ എം.എല്‍ .എക്കെതിരേ കേസെടുത്ത മൂന്നാർ എസ് ഐയെ സ്ഥലം മാറ്റി സര്‍ക്കാര്‍

മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയ്ക്ക് സ്ഥലം മാറ്റം.മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു മൂന്നാര്‍ എസ്‌ഐ പി.ജെ.വര്‍ഗീസിനെ…

1 hour ago

This website uses cookies.