ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് കിരണ്‍ബേദി

single-img
12 May 2015

Bediഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം കിരണ്‍ മബദിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുന്നു. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ബേദി അറിയിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ബേദിയും അവര്‍ നയിച്ച ബി.ജെ.പിയും ദയനീയമായി പരാജയപ്പെട്ടിരുന്നു.

ഇനി സ്ഥിരം രാഷ്ട്രീയക്കാരിയാകാനില്ലെന്നും എന്നാല്‍ ഊര്‍ജ്ജിതമായി പൊതുജനസേവന രംഗത്തുണ്ടാകുമെന്നും അവര്‍ അറിയിച്ചു. രാഷ്ട്രീയമല്ല തന്റെ ഭാഷ. ഡല്‍ഹി തെരഞ്ഞെടുപ്പ് നല്ലൊരു അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.

താന്‍ ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത പലതിലൂടെയും കടന്ന് പോകാനായെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷമുളള ജീവിതത്തെക്കുറിച്ചുളള ചോദ്യത്തോട് ബേദി പ്രതികരിച്ചു. തന്നെ വിശ്വസിച്ച് തെരഞ്ഞെടുപ്പ് ദൗത്യം ഏല്‍പ്പിച്ച ബിജെപിയ്ക്ക് അവര്‍ നന്ദിയും രേഖപ്പെടുത്തി.