ഒരു ദുരന്തം എപ്പോഴും അരികത്ത് തന്നെയുണ്ട്, ഭൂകമ്പം ഉണ്ടാകുമ്പോൾ എന്ത് ചെയ്യണം ? വീഡിയോ കാണുക

single-img
12 May 2015

Picture 16ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍. അപ്രതീക്ഷിതമായി തന്നെയായിരിക്കും നമ്മള്‍ ഓരോ വ്യക്തികളെയും തേടി പല രൂപത്തില്‍ അപകടങ്ങളും മറ്റും എത്തുക. ഇപ്പോള്‍ വലിയയൊരു ഭൂകമ്പം ഉണ്ടായാല്‍ നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക. അതിനുള്ള ഉത്തരമാണ് പീറ്റര്‍ എലിയട്ട് എന്ന സുരക്ഷാ വിദഗ്ധന്‍ നമുക്ക് നല്‍കുന്നത്.

നേപ്പാളില്‍ ദുരന്തം വിതച്ച ഭൂകമ്പം, ദില്ലിയിലേക്കും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും എത്തിയിരിക്കുകയാണ്. ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം ഇന്ത്യന്‍ നഗരങ്ങളിലും വ്യാപകമായിരിക്കുന്നു. ഭൂകമ്പങ്ങളെ ചെറുക്കുന്ന കെട്ടിട നിര്‍മാണ രീതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാവുമ്പോഴും നമ്മുടെ നാട്ടില്‍ ഇക്കാര്യം അവഗണിക്കപ്പെട്ടിരിക്കുകയാണ്.ഇത്തരമൊരു സാഹചര്യത്തില്‍ പീറ്റര്‍ എലിയട്ടിന്റെ വാക്കുകള്‍ക്ക് വലിയ വിലയുണ്ട്.