വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരേയും കുടുംബത്തിലുള്ളവരേയും അപമാനിക്കുകയും ചെയ്യുന്ന ടിപ്പര്‍ ലോറിക്കാരുടെ ഭീഷണി നേരിടാന്‍ തോക്കു വേണമെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍

single-img
12 May 2015

37b331a261114998bf95fbc9763340e3_39വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരേയും കുടുംബത്തിലുള്ളവരേയും അപമാനിക്കുകയും ചെയ്യുന്ന ടിപ്പര്‍ ലോറിക്കാരുടെ ഭീഷണി നേരിടാന്‍ തോക്കു വേണമെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍. കൊച്ചി കാക്കനാട് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരാണു പുതിയ ആവശ്യവുമായി മേലധികാരികളെ സമീപിച്ചിരിക്കുന്നത്. വാഹനപരിശോധനയില്‍ പിടിക്കപ്പെടുന്ന ടിപ്പര്‍ ജീവനക്കാര്‍ തങ്ങളെയും കുടുംബത്തിലുള്ളവരേയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നുവെന്നും ഇവര്‍ പരാതി അറിയിച്ചു.

തൃശൂര്‍ എറണാകുളം പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ അടുത്തിടെ കൈയ്യേറ്റം നടന്നിരുന്നു. മാത്രമല്ല സംസ്ഥാനത്ത് ഉടനീളം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുകൂല തീരുമാനമുണ്ടായാല്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്കു അടുത്ത മാസം മുതല്‍ തോക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.