Categories: World

ജീവനക്കാരെ നിരീക്ഷിക്കുന്നതിന് ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന മൊബൈല്‍ ആപ്പ് നീക്കം ചെയ്ത യുവതിയുടെ പണിപോയി; ഉടമക്കെതിരെ യുവതി അഞ്ചു ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു

ന്യൂയോര്‍ക്ക്:  ജീവനക്കാരെ നിരീക്ഷിക്കുന്നതിന് കമ്പനി ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന മൊബൈല്‍ ആപ്പ് നീക്കം ചെയ്ത യുവതിയെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു.  തുടര്‍ന്ന് കമ്പനിക്കെതിരെ സ്വകാര്യതാനിയമങ്ങള്‍ ലംഘിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി യുവതി അഞ്ചു ലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു.കാലിഫോര്‍ണിയയിലെ മിര്‍ന ഏരിയാസ് എന്ന യുവതിയാണ് മുമ്പ് ജോലി ചെയ്ത ഇന്റര്‍മിക്സ് എന്ന മണി ട്രാന്‍സ്ഫര്‍ സ്ഥാപന ഉടമക്ക് എതിരെ കോടതിയെ സമീപിച്ചത്.

കമ്പനി നല്‍കിയ ഐഫോണില്‍ ജീവനക്കാരെ ജോലി സമയത്തിനു ശേഷവും നിരീക്ഷിക്കുന്നതിന് പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു എന്നാണ് പരാതി. ജി.പി.എസ് സൗകര്യമുള്ള സോറ എന്ന ജോബ് മാനേജ്മെന്റ് ആപ്പാണ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതിനു ശേഷം, താന്‍ ജോലിസമയത്തിനു ശേഷം എവിടെ പോവുന്നു, എത്ര വേഗതയില്‍ വാഹനം ഓടിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സ്ഥാപന ഉടമ ചോദ്യം ചെയ്തതായും പരാതിയില്‍ പറയുന്നു.

ജോലി സമയത്ത് നിരീക്ഷിക്കുന്നതില്‍ വിരോധമില്ലെന്നും അതു കഴിഞ്ഞുള്ള നേരത്ത് നിരീക്ഷിക്കുന്നത് നിയമവിരുദ്ധമാണന്നും ഉടമയെ യുവതി അറിയിച്ചിരുന്നു. എന്നാൽ ചില നിയമവിരുദ്ധ കാര്യങ്ങള്‍ സഹിക്കേണ്ടി വരുമെന്നായിരുന്നു  ഉടമ നൽകിയ മറുപടിയെന്ന് പരാതിയില്‍ പറയുന്നു. മറ്റ് ചില ജീവനക്കാരും ഇതേ പരാതി ഉന്നയിച്ചപ്പോള്‍ ആപ്പ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. തുടര്‍ന്ന്, താന്‍ ആപ്പ് നീക്കം ചെയ്തു. എന്നാൽ സ്ഥാപന ഉടമ തന്നോടെ അപമര്യാദയായി പെരുമാറുകയും ജോലിയില്‍നിന്ന് പിരിച്ചു വിടുകയും ചെയ്തതായി മിര്‍ന പരാതിയില്‍ പറഞ്ഞു.

സ്വകാര്യതാ ലംഘനം, അധാര്‍മ്മിക വാണിജ്യം, പ്രതികാര ബുദ്ധിയോടെയുള്ള പെരുമാറ്റം എന്നതടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. അഞ്ചു ലക്ഷം ഡോളര്‍ നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്.

Share
Published by
web editor

Recent Posts

ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍

പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ…

11 hours ago

ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. മുംബൈ ബിഷപ് എമിരറ്റിസ് (ആക്‌സിലറി)…

11 hours ago

ഇനി മുതല്‍ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും ‘ജിഡി എന്‍ട്രിക്ക്’ വേണ്ടി പൊലീസ് സ്റ്റേഷനില്‍ പോകേണ്ട

വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജിഡി (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട…

12 hours ago

എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട…

12 hours ago

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.…

12 hours ago

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

13 hours ago

This website uses cookies.