ബ്രിട്ടനിൽ ഇന്ത്യന്‍ വംശജ തൊഴില്‍ വകുപ്പ്‌ മന്ത്രി

single-img
12 May 2015

priti-patelലണ്ടന്‍: ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടനിലെ തൊഴില്‍ വകുപ്പ്‌ മന്ത്രിയായി സ്ഥാനമേറ്റു. പ്രധാനമന്ത്രി പദം നിലനിർത്തിയ ഡേവിഡ്‌ കാമറൂണ്‍ കഴിഞ്ഞ ദിവസമാണ് പ്രീതിയെ കാബിനറ്റ്‌ പദവിയുള്ള തൊഴില്‍ വകുപ്പ്‌ മന്ത്രിയാക്കിയത്‌. 43 വയസുകാരിയായ  പ്രീതി പട്ടേല്‍ എസക്‌സിലെ വിതാമില്‍നിന്ന്‌ വൻ ഭൂരിപക്ഷത്തിലാണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌.മേയ്‌ ഏഴിനു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഡേവിഡ്‌ കാമറൂണിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ട്രഷറിയുടെ എക്‌സ്‌ചെക്കര്‍ സെക്രട്ടറിയായിരുന്നു ഇവർ. തൊഴില്‍ വകുപ്പ്‌ മന്ത്രിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി പ്രീതി പട്ടേല്‍ ട്വിറ്റ്‌ ചെയ്‌തു. മന്ത്രിസഭയില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായാണ്‌ കാമറൂണിന്റെ നടപടിയെന്നാണു വിലയിരുത്തല്‍.

കൂടാതെ പാകിസ്ഥാന്‍ വംശജനായ സാജിദ്‌ ജാവിദിനെ സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ ബിസിനസ്‌ സെക്രട്ടറി സ്‌ഥാനത്തേക്കു മാറ്റി. ലണ്ടന്‍ മേയര്‍ ബോറിസ്‌ ജോണ്‍സണിനെ വകുപ്പില്ലാ മന്ത്രിയായിതെരഞ്ഞെടുത്തു. കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതൃസ്‌ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖനാണ്‌ ബോറിസ്‌.