ഇന്‍ ആപ്പ് സെര്‍ച്ച് എഞ്ചിനുമായി ഫേസ്ബുക്ക്

single-img
11 May 2015

facebook-googleയെലോപാര്‍ക്ക്: ഗൂഗിളിന്‍റെ സെർച്ച് ആധിപത്യത്തെ വെല്ലുവിളിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് ഇന്‍ ആപ്പ് സെര്‍ച്ചിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. അതായത്, ഫോണിൽ ഫേസ്ബുക്ക് ആപ്ലികേഷന്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കില്‍ വിവരം സെര്‍ച്ച് ചെയ്യാന്‍ ആപ്ലികേഷന് പുറത്ത് പോകേണ്ടിവരില്ല. അത് ആപ്പില്‍ നിന്ന് തന്നെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം.

മുന്‍പ് ഡെസ്ക്ടോപ്പ് പതിപ്പില്‍ ബിങുമായി ചേര്‍ന്ന് സെര്‍ച്ച് സംവിധാനം ഫേസ്ബുക്ക് ഒരുക്കിയിരുന്നു. പിന്നീടിത് പിന്‍വലിച്ചിരുന്നു. ഇതിന് പകരമായി മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം എത്തുന്നത്.