പീഡനം എതിര്‍ത്ത പതിനഞ്ചുകാരിയെ ചുട്ടുകൊന്നു;അമ്മാവനും അയല്‍വാസികളും അറസ്റ്റില്‍

single-img
10 May 2015
minor_rapedന്യൂഡല്‍ഹി : ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപം പീഡന ശ്രമം എതിര്‍ത്ത പതിനഞ്ചുകാരിയെ ചുട്ടുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മാവനും അയാളുടെ ഭാര്യയും രണ്ട് അയല്‍ക്കാരും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മോര്‍ഫ്‌ചെയ്ത ചിത്രമുപയോഗിച്ച് തയ്യാറാക്കിയ എംഎംഎസ് ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇവര്‍ പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മായി 5,000 രൂപ പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്തതായി ആരോപണമുണ്ട്.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്.ശനിയാഴ്ച അമ്മാവനും അമ്മായിയും പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചു. ഇവിടെ വച്ച് അമ്മാവന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇത് എതിര്‍ത്തപ്പോള്‍ എംഎംഎസ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും നാണം കെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ വിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അമ്മാവനും അയല്‍ക്കാരും ചേര്‍ന്ന് തന്റെ മുഖം ഉപയോഗിച്ച് എംഎംഎസ് നിര്‍മ്മിച്ചുവെന്ന് പെണ്‍കുട്ടി മരണമൊഴിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.