‘വിന്‍ഡോസ് 10’ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസിന്റെ അവസാന പതിപ്പ്

single-img
9 May 2015

window-10‘വിന്‍ഡോസ് 10’ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അവസാന പതിപ്പ്. വിന്‍ഡോസ് ഒഎസിന് ഇനി പുതിയ വേര്‍ഷനുകളുണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇതുപ്രകാരം മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ഇനി വിന്‍ഡോസ് 11 ഉണ്ടാകില്ല. പകരം, വിന്‍ഡോസ് 10 ന്റെ പരിഷ്‌ക്കിരിച്ച രൂപങ്ങളാകും കമ്പനി പുറത്തിറക്കുക.മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ആദ്യ സ്വതന്ത്ര വേര്‍ഷന്‍ പുറത്തിറങ്ങിയത് 1985 ലാണ്.

അന്നിറങ്ങിയത് വിന്‍ഡോസ് 1.0 ആണ്. 30 വര്‍ഷംകൊണ്ട് പല വേര്‍ഷനുകള്‍ പിന്നിട്ട് ഇപ്പോള്‍ വിന്‍ഡോസ് 10 ലെക്ക് എത്തുന്നു. വിന്‍ഡോസ് എക്‌സ്പി, വിഡോസ് വിസ്ത, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയാണ് ഏറ്റവും ഒടുവിലിറങ്ങിയ വിന്‍ഡോസ് പതിപ്പുകള്‍. ഇപ്പോൾ ഇറങ്ങുന്ന വിന്‍ഡോസ് 10 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.