സൽമാനു ജാമ്യം:തടവ് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

single-img
8 May 2015

Salman-Khan സൽമാൻ ഖാന്റെ ശിക്ഷ ബോംബെ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.സൽമാൻ നൽകിയ അപ്പീലിൽ ഹൈക്കോടതി പിന്നീട് വിശദവാദം കേൾക്കും.വിശദവാദം പൂർത്തിയാകും വരെയാണു ശിക്ഷ മരവിപ്പിച്ചത്.

ശിക്ഷ എഴുവര്‍ഷത്തില്‍ താഴെ ആയതുകൊണ്ടാണ്‌ ശിക്ഷ മരവിപ്പിച്ച് പ്രതിക്ക് ജാമ്യം നല്‍കാന്‍ കഴിയുന്നതെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി പറഞ്ഞു. ആദ്യം ജാമ്യം അനുവദിച്ച ശേഷമാണ് വിധി മരവിപ്പിക്കുന്നതായി ബോംബ ഹൈക്കോടതി ജഡ്ജി അഭയ് തിപ്സെ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ചയാണ് മുംബൈ സെഷന്‍ കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി വന്ന് മണിക്കൂറുകള്‍ക്കകം മുംബൈ ഹൈക്കോതിയില്‍ നിന്ന് സല്‍മാന് രണ്ട് ദിവസത്തേക്ക് താല്‍ക്കാലിക ജാമ്യവും ലഭിച്ചിരുന്നു. സെഷന്‍സ് കോടതി വിധിയുടെ പൂര്‍ണ്ണ പകര്‍പ്പ് പ്രതിഭാഗത്തിന് ലഭ്യമായില്ലെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു താല്‍ക്കാലിക ജാമ്യം. പിന്നാലെയാണ് തടവ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച ഹൈക്കോടതി വിധിയായത്.