മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും;കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നെങ്കിലും ഹാജരാകാനാണ് രാഹുലിന്റെ തീരുമാനം.

single-img
8 May 2015

Rahul Gandhiമാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയില്‍ ഹാജരാകും.രാഹുല്‍ വിചാരണ കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നെങ്കിലും ഹാജരാകാനാണ് രാഹുലിന്റെ തീരുമാനം.ഹാജരാകുമെന്ന് ട്വിറ്ററിലൂടെ രാഹുല്‍ അറിയിക്കുകയായിരുന്നു.

മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനാധാരം. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്.