ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; ലേബര്‍ പാര്‍ട്ടി മുന്നേറുന്നു

single-img
8 May 2015

nicolലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മുന്നേറുന്നു.  ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച 334 സീറ്റുകളില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി ഇതുവരെ 140 സീറ്റുകളില്‍ വിജയിച്ചു.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 122 സീറ്റുകളില്‍ വിജയിച്ചു. ബ്രിട്ടനില്‍ നിന്ന് സ്‌കോട്‌ലന്‍ഡിന്റെ മോചനം ആവശ്യപ്പെടുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 50 സീറ്റുകളില്‍ വിജയിച്ച് വടക്കന്‍ മേഖലയില്‍ വന്‍മുന്നേറ്റമുണ്ടാക്കി. എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുപാര്‍ട്ടികള്‍ 22 സീറ്റുകളില്‍ വിജയിച്ചു.ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായ ബ്രിട്ടനില്‍ തൂക്കുസര്‍ക്കാര്‍ വരുമെന്നായിരുന്നു അഭിപ്രായ സര്‍വേകളുടെ പ്രവചനം.

ഇന്ത്യന്‍ സമയം രാവിലെ 11.30-ന് ആരംഭിച്ച വോട്ടെടുപ്പ് പുലര്‍ച്ചെ 2.30 വരെ നീണ്ടു. അഞ്ച് കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 50,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്. ഭൂരിപക്ഷത്തിന് 326 സീറ്റുകളാണ് വേണ്ടത്.2010-ലെ തിരഞ്ഞെടുപ്പില്‍ കണസര്‍വേറ്റീവ് പാര്‍ട്ടി 307-ഉം ലേബര്‍ പാര്‍ട്ടി 258-ഉം ലിബറല്‍ ഡെമോക്രാറ്റുകള്‍ 57 സീറ്റുമാണ് നേടിയത്.