സ്ത്രീകൾക്ക് സ്വസ്ഥമായിരുന്നു പൊട്ടിക്കരനൊരു ഹോട്ടൽ മുറി

single-img
8 May 2015

WOMEN-CRYINGസ്ത്രീകൾക്ക് സ്വസ്ഥമായിരുന്നു കരയാനൊരു ഹോട്ടൽ മുറി. ഈ അവസരം ഒരുക്കിയിരിക്കുന്നത് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഹോട്ടൽ ‘മിറ്റ്സുയി ഗാർഡൻ യോട്ട്സുയ്‌ര”യിലാണ്. ഹോട്ടലിന്റെ പ്രത്യേക സൗകര്യങ്ങളുള്ള മുറിയിലിരുന്ന് സ്ത്രീകൾക്ക് ‘മനസ് തുറന്ന്” കരയാം. ‘ആരും കാണാതെ ഒന്നു പൊട്ടിക്കരയാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഞങ്ങളുടെ ഹോട്ടലിലേക്ക് വരൂ…നിങ്ങള്‍ക്കായി പ്രത്യേക മുറിയൊരുക്കിയിട്ടുണ്ട്’ ഇതാണ് ഹോട്ടലിന്റെ പരസ്യവാചകം.

മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ‘ക്രൈയിംഗ് റൂം” എന്ന് പേരിട്ടിരിക്കുന്ന മുറി ഹോട്ടൽ അധികൃതർ ഒരുക്കിയിരിക്കുന്നത്. ഒരു രാത്രിയ്ക്ക് 83 ഡോളറാണ് മുറിക്ക് നല്‍കേണ്ട വാടക(ഏകദേശം 5,300 ഇന്ത്യന്‍ രൂപ). കരയാന്‍ സഹായിക്കുന്ന വസ്തുക്കളും റൂമിലുണ്ടാകും. 12ഓളം കണ്ണീർ സിനിമകൾ, കണ്ണിൽ വയ്ക്കുന്ന മാസ്കുകൾ, ആഡംബര ടിഷ്യൂ എന്നിവയാണ് റൂമിലെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്.