മുഖ്യമന്ത്രിക്ക് സരിതയുമായി ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍

single-img
8 May 2015

biju radhakrishnanതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരുമായി ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേയാണ് ബിജു മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ശ്രീധരന്‍ നായരുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. കൂടാതെ മന്ത്രിമാരടക്കം പന്ത്രണ്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് സരിതയുമായി അവിശുദ്ധ ബന്ധമുണ്ട്. ഇതിന്റെയെല്ലാം തെളിവ് തന്റെ പക്കലുണ്ട്.

മാധ്യമങ്ങള്‍ സഹകരിച്ചാല്‍ ഇവ പുറത്തുവിടാനും കോടതിയില്‍ സമര്‍പ്പിക്കാനും താന്‍ തയ്യാറാണെ ബിജു പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസില്‍ വച്ച് മുഖ്യമന്ത്രിയുമായി താന്‍ രണ്ടര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നതാണ്. അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം താന്‍ പുറത്തുകൊണ്ടുവരും. തന്നെ മാത്രം കുറ്റക്കാരനാക്കി മറ്റുള്ളവര്‍ രക്ഷപ്പെടുകയാണ്. നിരപരാധിയായ തന്റെ അമ്മയെപോലും പോലീസ് വെറുതെ വിടുന്നില്ലെന്നും ബിജു പറഞ്ഞു.