ആഴക്കടല്‍ ഖനനത്തിന് ഇന്ത്യയും ചൈനയും സഹകരിക്കുന്നു

single-img
8 May 2015

China-Indiaബെയ്ജിങ്: ആഴക്കടല്‍ ഖനനത്തിന് ഇന്ത്യയും ചൈനയും സഹകരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ അടിത്തട്ടിലുള്ള സ്വര്‍ണ, വെള്ളി ലോഹങ്ങളുടെ വന്‍ ശേഖരത്തിന്റെ ഖനനം നടത്താനാണ് ചൈന സഹകരിക്കുക. സമുദ്രത്തില്‍ ധാതുഖനനവും വികസനവും വര്‍ധിച്ച സാഹചര്യത്തിലാണ് ചൈന സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച സന്ദര്‍ശിക്കാനിരിക്കെയാണ് നിര്‍ദേശവുമായി ചൈന മുന്നോട്ടുവന്നത്.

വികസ്വരരാജ്യങ്ങളും അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയില്‍ അംഗങ്ങളുമായ ഇന്ത്യക്കും ചൈനക്കും സഹകരണത്തിന് നിരവധി സാധ്യതകളുണ്ടെന്ന് അസോസിയേഷന്‍ ഡെപ്യൂട്ടി ഹെ സോംഗ്യു പറഞ്ഞു. ചൈനയുടെ ഏറ്റവുംനല്ല പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന 118 ദിവസം നീണ്ട ആഴക്കടല്‍ പര്യവേക്ഷണം നടത്തി സ്വര്‍ണം, വെള്ളി ധാതുക്കളുടെ വന്‍ ശേഖരം കണ്ടെത്തിയിരുന്നു.