മതത്തിന്റെ പേരിലുള്ള വിവേചനം ഇന്ത്യയിലില്ല -പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
8 May 2015

narendra-modi5_ap  മതത്തിന്റെ പേരിലുള്ള വിവേചനം ഇന്ത്യയിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സബ്കാ സാത്, സബ്കാ വികാസ് എന്നാണ് ബിജെപിയുടെ തത്വചിന്തയെന്നും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നിമിഷങ്ങൾക്കകം പരിഹരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ബിജെപി സർക്കാർ ഒരുപോലയാണ് നോക്കികാണുന്നത്. എല്ലാ കാര്യവും നടപ്പിലാക്കാൻ സർക്കാർ പിന്തുടരുന്നത് പവിത്രമായ ഇന്ത്യൻ ഭരണഘടനയാണ്. സർക്കാറിന്റെ സേവനങ്ങൾ എല്ലാ മതക്കാർക്കും ഒരേപോലെ ലഭിക്കാൻ തന്റെ സർക്കാര്‍ സന്നദ്ധമാണ്.  രാജ്യത്തെ ഐക്യത്തിനും സമഗ്രതയ്ക്കുമാണ് എൻഡിഎ സർക്കാർ മുൻഗണന നൽകുന്നത്. എല്ലാ മതങ്ങൾക്കും സമുദായത്തിനും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതും അവരുടെ സുരക്ഷയും തന്റെ ഉത്തരവാദിത്വമാണെന്നും മോദി വ്യക്തമാക്കി.