റഷ്യന്‍ ബഹിരാകാശ പേടകം ഇന്ന്‌ ഭൂമിയില്‍ പതിക്കുമെന്നു മുന്നറിയിപ്പ്‌

single-img
8 May 2015

air_big

(Source: AP)

മോസ്‌കോ: റഷ്യന്‍ ബഹിരാകാശ പേടകം പ്രോഗ്രസ്‌ എം-27എം ഇന്ന്‌ ഭൂമിയില്‍ പതിക്കുമെന്നു റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്‌. എന്നാല്‍ ഇത്‌ എവിടെ പതിക്കുമെന്നു റോസ്‌കോസ്‌മോസ്‌ വ്യക്‌തമാക്കിയിട്ടില്ല. പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം കത്താന്‍ തുടങ്ങും. എങ്കിലും ഇതിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ട്‌.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവര്‍ക്കുള്ള സാധനങ്ങളുമായി കഴിഞ്ഞ 28 നാണു പ്രോഗ്രസ്‌ എം-27 എം വിക്ഷേപിച്ചത്‌. എന്നാല്‍ ഭ്രമണപഥ ക്രമീകരണം പാളുകയായിരുന്നു. മൂന്നു ടണ്‍ വസ്‌തുക്കളാണ്‌ ഇതിലുള്ളത്‌. പേടകം ഭൂമിയില്‍ പതിക്കുന്നതു സംബന്ധിച്ച നിരീക്ഷണത്തിനായി നാസയുടെയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെയും സഹകരണം റോസ്‌കോസ്‌മോസ്‌ തേടിയിട്ടുണ്ട്‌. 1979 ല്‍ നാസയുടെ പേടകമായ സ്‌കൈലാബ്‌ ഭൂമിയില്‍ പതിച്ചത്‌ എന്ന് ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.