ബാര്‍ കോഴ കേസ്; അന്വേഷണ ചുമതലയില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റി

single-img
8 May 2015

jacob-thomasതിരുവനന്തപുരം: ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റി. കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ്സും മന്ത്രി കെ.ബാബുവും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇതേ ആവശ്യം ഇവർ ഉന്നയിച്ചിരുന്നതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണ ചുമതല വിജിലന്‍സ് എ.ഡി.ജി.പി ദര്‍വേഷ് സാഹിബിന് കൈമാറി.

നേരത്തെ അവിഹിത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് സെക്രട്ടറി സൂരജിന്റെ കേസ് അന്വേഷണ ചുമതലയും ആദ്യം ഇദ്ദേഹത്തിനായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറ്റി. മന്ത്രി മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ മാസം 20 ഓടെ അന്തിമ റിപ്പോര്‍ട്ട് എസ്.പി.ആര്‍ സുകേശന്‍ വിജിലന്‍സിന് സമര്‍പ്പിക്കും. 11ന് ബാര്‍ ഉടമ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെയും നുണപരിശോധനയ്ക്കുള്ള അനുമതി ലഭിക്കും. തൊട്ടടുത്ത ദിവസം തന്നെ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും.