അചല്‍ കുമാര്‍ ജ്യോതി തിരഞ്ഞെടുപ്പ് കമ്മീഷണർ

single-img
8 May 2015

achal kumar jyotiന്യൂഡല്‍ഹി:  അചല്‍ കുമാര്‍ ജ്യോതിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഗുജറാത്തിലെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു ജ്യോതി. 1975 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായിരുന്ന വി.എസ് സമ്പത്തും എച്ച്.എസ് ബ്രഹ്മയും വിരമിച്ച ശേഷം മൂന്നംഗ കമ്മീഷനില്‍ രണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സയിദി മാത്രമാണ് കമ്മീഷനില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 62 വയസ്സുള്ള അചല്‍ കുമാര്‍ ജ്യോതിയ്ക്ക് മൂന്ന് വര്‍ഷം പദവിയില്‍ തുടരാനാകും.  2013-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.ഒഴിവുള്ള ഒരു സ്ഥാനത്തേക്കുകൂടി ഉടന്‍ നിയമനം നടക്കുമെന്നാണ് സൂചന.