വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു

single-img
7 May 2015

downloadവിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു. സായി സ്‌പോര്‍ട്‌സ്‌ സ്‌കൂളിലെ നാല്‌ പെണ്‍കുട്ടികളെയാണ് ഇന്നലെ വിഷം ഉള്ളില്‍ച്ചെന്ന്‌ അവശനിലയില്‍ കാണപ്പെട്ടത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആലപ്പുഴ ആര്യനാട് സ്വദേശിയാണ് മരിച്ചത്. പതിനേഴ്‌ വയസുള്ള നാല്‌ നീന്തല്‍താരങ്ങളെയാണ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിഷക്കായാണ്‌ ഇവരുടെ ഉള്ളില്‍ച്ചെന്നതെന്നായിരുന്ന പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.30-നായിരുന്നു ഇവരെ അവശനിലയില്‍ അധികൃതര്‍ കണ്ടെത്തിയത്.