വാഹനാപകടത്തില്‍ മരിച്ച കോളേജധ്യാപകന്റെ കുടുംബത്തിന് 73,29,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

single-img
7 May 2015

accident-logo3വാഹനാപകടത്തില്‍ മരിച്ച കോളേജധ്യാപകന്റെ കുടുംബത്തിന് 73,29,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരൂര്‍ വാഹനാപകട നഷ്ടപരിഹാരക്കോടതി ഉത്തരവ്.

വണ്ടൂര്‍, അയനിക്കോട് സ്വദേശിയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായിരുന്ന തെറ്റാത്തുവീട്ടില്‍ അബ്ദുറഷീദിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം വിധിച്ചത്.
ഒമ്പതുശതമാനം പലിശയടക്കം തുക നല്‍കണമെന്ന് ജഡ്ജി കെ. ബൈജുനാഥിന്റെ ഉത്തരവില്‍ പറയുന്നു.

2013 മെയ് 30-നാണ് അയനിക്കോട്ടുവെച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാറിലേക്കുകയറുമ്പോള്‍ ഓട്ടോറിക്ഷയിടിച്ച് അബ്ദുറഷീദ് മരിച്ചത്. ഭാര്യ ആയിഷ, മക്കളായ സഫീറ, മുഹമ്മദ് ബെന്ന, ഫാത്തിമ ഹന്ന, ഹസനുല്‍ ബെന്ന എന്നിവര്‍ ചേര്‍ന്നാണ് എം.എ.സി.ടി കോടതിയില്‍ കേസ് ഫയല്‍ചെയ്തത്.