ജീവിതശൈലി മാറ്റിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ ദുരന്തം, ക്യാന്‍സര്‍ മരുന്ന് വ്യാപാരം 100 മില്യന്‍ കടന്നു

single-img
7 May 2015

cancer_625x350_71430915182തെറ്റായ ജിവിതശൈലി ഭൂരിപക്ഷവും പിന്തുടരുമ്പോള്‍ മനുഷ്യന്റെ പോക്ക് എങ്ങോട്ടാണ് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. തെറ്റായ ജീവിതശൈലിയുടെ പശ്ചാത്തലത്തില്‍ മനുഷ്യന് മുമ്പില്‍ ക്യാന്‍സര്‍ എന്ന മാരാകമായ രോഗം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ലോകത്ത് ക്യാന്‍സര്‍ മരുന്ന് വ്യാപാരം 100 മില്യന്‍ കടന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മരുന്ന് വ്യാപാരം 2018 ഓടെ 147 മില്യ കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അമേരിക്ക ഉള്‍പ്പെടെ യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിലാണ് 68 ശതമാനം മരുന്നുകളും വിറ്റത്. മാത്രമല്ല ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് കൂടുതല്‍ പുതിയ മരുന്നുകളും വിപണിയിലെത്തുന്നുണ്ട്. 2010-14 കാലയളവില്‍ 45 പുതിയ മരുന്നുകള്‍ വിപണിയില്‍ എത്തിയതായും ഐഎംഎസ് വാക്താവ് വ്യക്തമാക്കി. ക്യാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതും മരുന്ന് വിപ്പന കൂടാന്‍ കാരണമാകുന്നതായും വ്യക്തമാകുന്നു.