ആലിപ്പഴവീഴ്ച നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എംപി

single-img
7 May 2015

Dileepkumarആലിപ്പഴവീഴ്ച നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എംപി ദിലീപ് കുമാര്‍ മന്‍സൂഖ്‌ലാന്‍ ഗാന്ധി. ആലിപ്പഴ വീഴ്ച്ച നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനേയും കേന്ദ്രഭൗമശാസ്ത്ര വകുപ്പിനേയും വിമര്‍ശിച്ച ദിലീപ്കുമാറിന്റെ ചോദ്യം ലോക്‌സഎഭയില്‍ കുട്ടച്ചിരി പടര്‍ത്തി.

കേന്ദ്രഭൗമ ശാസ്ത്ര വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനനോടുള്ള ചോദ്യത്തിന് ആലിപ്പഴവീഴ്ച്ചയും ഭൂചലനവും തടയാന്‍ മാത്രം ശാസ്ത്രം ഇതുവരെ വളര്‍ന്നിട്ടില്ലെന്ന് ഹര്‍ഷവര്‍ധന്‍ മറുപടിയും നല്‍കി. കാറ്റും മഴയും വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നതുപോലെ ആലിപ്പഴ വീഴ്ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും സംവിധാനം ഉണ്ടാക്കണമെന്ന് ദിലീപ്കുമാര്‍ ആവശ്യശപ്പട്ടു.

ആലിപ്പഴ വീഴ്ച്ച മൂലം ഉത്തരേന്ത്യയില്‍ വ്യാപകമായി കൃഷി നാശം ഉണ്ടായിരുന്നു. കനത്ത മഴയിലും ആലിപ്പഴവീഴ്ച്ചയിലും ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാസം 40 ഓളം പേരാണ് മരിച്ചത്.