പിള്ള അന്ന് പുകഞ്ഞകൊള്ളി, ഇടതുപക്ഷത്തിന് ഇന്ന് തുറുപ്പുചീട്ട്, ഇതാണ് കേരളാ രാഷ്ട്രീയം

single-img
7 May 2015

screen-13.58.19[07.05.2015]ആ ദിനങ്ങള്‍ മലയാളികള്‍ക്ക് നല്ല ഓര്‍മ്മയുണ്ടായിരിക്കും. അന്ന് കൂട്ടിന് ഇരുവര്‍ക്കും പുഞ്ഞാര്‍ പുലിയും ഉണ്ടായിരുന്നു. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള അഴിക്കുള്ളിലായപ്പോള്‍ ഇടത്പക്ഷത്തിന്റെ നെടുംതൂണായ വി.എസിനെ പരിഹസിച്ചുകൊണ്ട് കെ.ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നടത്തിയ പ്രസംഗം. ഇപ്പോഴും ആ പരിഹാസവാക്കുകള്‍ രാഷ്ട്രീയബോധമുള്ള മലയാളികളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാവും. പിന്നെ വര്‍ഷങ്ങള്‍ അധികം കഴിയേണ്ടിവന്നില്ല കഥയും തിരക്കഥയും എല്ലാം മാറാന്‍. ബാര്‍ കോഴയില്‍ ഓരോ ദിവസവും ഓരോ തിരക്കഥ രചിക്കുമ്പോഴും കീഴൂട്ട്തറവാട്ടിലെ കാരണവണായ ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും ഇടതുവാതില്‍ തുറക്കാന്‍ അഭിനയിച്ചുതകര്‍ക്കുകയാണ്. അതിന്ന് സെക്രട്ടറിയേറ്റിന് മുമ്പിലെ ഇടതുമുന്നണിയുടെ സത്യാഗ്രഹപന്തല്‍ വരെ എത്തിനില്‍ക്കുന്നു.

യു.ഡി.എഫ് സ്ഥാപകനെന്ന് പലപ്പോഴും അവകാശവാദമുന്നയിച്ച് പിള്ള ഇന്ന് ഐക്യമുന്നണിയുടെ തകര്‍ച്ചയ്ക്കായി കാതോര്‍ക്കുകയാണ്. ബാര്‍ കോഴയുടെ പേരില്‍ ഇന്ന് കെ.എം മാണി പിള്ളയുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. പിള്ളയ്ക്ക് മാണിയോടാണ് വിരോധമെങ്കില്‍ മകന്‍ ഗണേഷ്‌കുമാര്‍ ഉന്നംവയ്ക്കുന്നത് മുസ്ലീംലീഗിന്റെ മന്ത്രികുപ്പായം കാക്കുന്ന ഇബ്രാഹിം കുഞ്ഞിനെയാണ്. ബാര്‍ കോഴയില്‍ മുമ്പ് ബാലകൃഷ്ണപിള്ള അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ മാണിയുടെ വീട്ടില്‍ നോട്ട് എമഅമുന്ന മിഷ്യന്‍ വരെ ഉണ്ടെന്ന് തട്ടിവിട്ടിരുന്നു. പിള്ളയുടെ ഈ പ്രസ്താവനയെല്ലാം ഇടത്മുന്നണിക്ക് നന്നേ ബോധിച്ചു എന്നതാണ് സത്യം. ഇല്ലെങ്കില്‍ പിള്ളയ്ക്കും മകനും ഇന്ന് ഇടത്മുന്നണിയോടൊപ്പം ചേര്‍ന്ന് സത്യാഗ്രഹം ഇരിക്കേണ്ട അവസ്ഥ ഉണ്ടാകില്ലല്ലോ. ബാര്‍ കോഴയില്‍ പിള്ളയെ കൂടെകിട്ടിയപ്പോള്‍ സി.പി.എമ്മും പഴയ കാര്യങ്ങള്‍ മറന്നമട്ടാണ്. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ മുമ്പ് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പോലും ഇടത് നേതാക്കള്‍ക്ക് മിഴുങ്ങേണ്ടിയും വന്നു.

ഉമ്മന്‍ചാണ്ടിയോയും കോണ്‍ഗ്രസിനോടും പരസ്പരം കലഹിച്ച് പുറത്തുപോകേണ്ടിവന്ന ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും ഇന്ന് ഇടത്പക്ഷത്തിന്റെ ഭാഗമല്ല. പക്ഷേ ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന സതാഗ്രഹം പിള്ളയുടെയും മകന്റെയും ഇടത്പാളയത്തിലേക്കുള്ള ആദ്യ ചുവട്‌വയ്പ്പാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പോ അതുമല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ പിള്ളയും മകനും ഇടത്പക്ഷത്തിന്റെ ഭാഗമാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ബാര്‍ കോഴയിലും സോളാറിലുമെല്ലാം ഉഴലി ജനരോക്ഷമെന്ന കൊടുങ്കിറ്റില്‍ യു.ഡി.എഫ് മുങ്ങിത്താഴുമ്പോള്‍ പിള്ളയ്ക്കും മകനും വരുംനാളുകളില്‍ ഇടത്പാളയത്തില്‍ ഇരുന്ന് മനസ്സ് തുറന്ന് ചിരിക്കുകയും ചെയ്യാം.