ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കായികതാരങ്ങളിൽ ദേശീയതാരം മരിച്ചു ;മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

single-img
7 May 2015

Couple-poisons-3776ആലപ്പുഴ സായി പരിശീലന കേന്ദ്രത്തിൽ വിഷക്കായ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് തുഴച്ചിൽ താരങ്ങളിൽ ഒരാൾ മരിച്ചു. ദേശീയ മെഡൽ ജേതാവായ ആലപ്പുഴ ആര്യാട് അവലൂക്കുന്ന് പനയ്ക്കൽ രാമചന്ദ്രന്റെ മകൾ അപർണ്ണ(15) ആണ് മരിച്ചത്. ഇന്നലെയാണ് വിഷക്കായ കഴിച്ച നിലയിൽ നാലു വിദ്യാർഥികളെ കണ്ടെത്തിയത്. 12 ഓളം വിഷക്കായകൾ കഴിച്ചതായാണ് സംശയം.

ആലപ്പുഴ സ്വദേശികളും തുഴച്ചിൽ താരങ്ങളുമായ ശില്പ (16),ട്രീസ(17), സബിത സന്തോഷ് (17) എന്നിവർ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, കായികതാരങ്ങൾ ബിയർ കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ ഇവരെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതാകാം കുട്ടികൾ ഇത്തരത്തിൽ പ്രതികരിച്ചതിനു കാരണമെന്നും സായി അധികതർ പറഞ്ഞു.

പുന്നമടയിലുള്ള ഹോസ്റ്റലില്‍ സുരക്ഷയില്ലെന്നും പീഡനം പതിവാണെന്നും ഏറെ നാളായി ആരോപണമുണ്ടായിരുന്നു.

സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്നുമണിക്കാണ് ഇവര്‍ ഒതളങ്ങ എന്ന വിഷക്കായ കഴിച്ചതെന്നും എന്നാല്‍ വളരെ വൈകി ഒമ്പതുമണിയോടെ മാത്രമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.