മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍ പരാതി നല്‍കി

single-img
7 May 2015

mullaകേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും തമിഴ്‌നാട് സുപ്രീം കോടതിയില്‍ പരാതി നല്കി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളം നടത്തുന്ന സാധ്യതാപഠനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം പരാതി നല്‍കിയിരിക്കുന്നത്.

കോടതി വിധിക്കെതിരായി കേരളം പുതിയ ഡാമിനായി നടത്തുന്ന സാധ്യതാ പഠനം നിര്‍ത്തിവെയ്ക്കാന്‍ കോടതി ഇടപെടണമെന്നും ഈ സമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് പരാതിയില്‍ പറയുന്നുണ്ട്. ഡാം ഇപ്പോഴും പഴയതുപോലെ തന്നെ സുരക്ഷിതമാണെന്നും തമിഴ്‌നാട് വാദിക്കുന്നു.

സുപ്രീം കോടതി വിധിയുടെ ലംഘനമായ സാധ്യതാപഠന നടപടി എത്രയും പെട്ടെന്ന് നിര്‍ത്തിവെയ്ക്കണമെന്നാണ് ഐതമിഴ്‌നാടിന്റെ ആവശ്യം.