മുസ്ലീങ്ങളെ കൊല്ലണമെന്ന് ട്വിറ്ററില്‍ കൂടി ആഹ്വാനം ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി

single-img
7 May 2015

amithesh1

ട്വിറ്ററില്‍ കൂടി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും മുസ്ലീങ്ങളെ കൊല്ലണമെന്ന് പറയുകയും ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ട്വിറ്ററില്‍ കൂടി 3000 മുസ്ലീംകളെ കൊല്ലണമെന്ന് ആഹ്വാനം നടത്തിയ പൂനെ സ്വദേശിയായ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമിതേഷ് സിംഗ് ആണ് അറസ്റ്റിലായത്. വിവാദ ട്വീറ്റ് ഇയാള്‍ മെയ് രണ്ടിനാണ് ചെയ്തത്.

ഇയാളുടെ ട്വീറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായയി ഇത്തരത്തില്‍ ചിന്തിക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയുടെ വൈസ് പ്രസിഡന്റാണെന്നാണ് ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ തന്റെ ഫോളോവറാണെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു

എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാകുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് നിഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി.153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.