വിവാദങ്ങള്‍ ചിമ്പുവിന് പിന്നാലെ, പുതിയ നായികയും താരത്തെ കൈവിട്ടു

single-img
7 May 2015

a_simbu_0001_full_init_തമിഴ് സിനാ ലോകത്ത് ചിമ്പു എന്നും വിവാദ നായകനാണ്. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള പ്രണയം തകര്‍ന്നത് ചിമ്പുവിനെ വാര്‍ത്താ ലോകത്തെ താരമാക്കിമാറ്റി. ഇന്നിപ്പോള്‍ ഒരു നായികയുടെ പേരില്‍ തന്നെയാണ് ചിമ്പു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ചിമ്പുവിന്റെ പുതിയ ചിത്രത്തില്‍ നിന്നും നായിക ഇറങ്ങിപ്പോയതാണ് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. പല്ലവി സുഭാഷാണ് ചിമ്പുവിനെ ഉപേക്ഷിച്ചുപോയത്. ഡേറ്റിന്റെ പ്രശ്‌നമാണെന്നാണ് അണിയറയിലെ വിശദീകരണമെങ്കിലും ഗോസിപ്പുകാര്‍ ചിമ്പുവിനെ വെറുതെ വിടുന്നില്ല. ഒരു ചിത്രം പാതിയില്‍ നിര്‍ത്തിയിട്ടാണോ അടുത്ത ചിത്രത്തിലേക്ക് പോകുന്നതെന്നാണ് പാപ്പരസികളുടെ ചോദ്യം. 45 ദിവസത്തെ ഷൂട്ടിങ് പല്ലവി പൂര്‍ത്തിയാക്കിയതാണ്. ഇനി പത്ത് ദിവസം കൂടെ മാത്രമേ വേണ്ടിയിരുന്നുള്ളൂ. അതിനിടയിലാണ് നായികയുടെ ഇറങ്ങിപ്പോക്ക്.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രമാണ് പാതിവഴിയില്‍ നിന്നിരിക്കുന്നത്. പല്ലവി പോയതോടെ പുതിയ നായികയെ തേടുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.