രാജ്യതലസ്ഥാനം തസ്‌ക്കരന്‍മാരുടെ സ്വന്തം നഗരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനമോഷണകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഡല്‍ഹിയില്‍

single-img
7 May 2015

141245757ഒന്നും രണ്ടുമല്ല രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ശരാശരി ഓരോ ദിവസവും മോഷ്ടിക്കപ്പെടുന്നത് 70 കാറുകള്‍. ഡല്‍ഹിയില്‍ വാഹന മോഷണ കേസുകള്‍ പെരുകുന്നതിനാല്‍ അതിനു മാത്രമായി ഏപ്രില്‍ 17 ന് ഒരു ഇ-പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരുന്നു. 18 ദിവസങ്ങള്‍ക്കുളളില്‍ ഇവിടെ 1,200 വാഹനമോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.ശരാശരി 1,343 വാഹനങ്ങളാണ് ഒരു ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 22,000 വാഹനങ്ങള്‍ മോഷണം പോയതായി കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയില്‍ 2,322 എണ്ണം കണ്ടെത്താനായി.

പരാതി നല്‍കാന്‍ ലോക്കല്‍ സ്‌റ്റേഷനില്‍ പോകേണ്ടതില്ല എന്നതാണ് ഇ-പോലീസ് സ്‌റ്റേഷന്റെ ഏറ്റവും വലിയ ഗുണം. മൊബൈല്‍ ആപ്പിലൂടെയോ ഡല്‍ഹി പോലീസ് വെബ്‌സൈറ്റിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഇപ്പോള്‍ പൊലീസ് ഓഫീസര്‍മാരാണ് മോഷണം ഇ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മൊബൈലും ഇന്റര്‍നെറ്റ് സൗകര്യവുമുള്ള ആര്‍ക്കും എവിടിരുന്ന് വേണമെങ്കിലും പരാതി അയക്കാന്‍ സാധിക്കും. പരാതിയുടെ എഫ്.ഐ.ആര്‍ കോപി ആ നിമിഷം തന്നെ നേരിട്ട് ലഭിക്കുകയും ചെയ്യും.