റോഡരികില്‍ കിടന്നുറങ്ങാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്ന് മേജര്‍രവി

single-img
7 May 2015

major-ravi-article.jpg.image.784.410റോഡരികില്‍ കിടന്നുറങ്ങാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്ന് മേജര്‍ രവി. സല്‍മാന്‍ ഖാശന അനുകൂലിച്ച് റോഡരികില്‍ കിടന്നുറങ്ങാന്‍ ഒരാള്‍ക്ക് അവകാശമുണ്ടോയെന്നായിരുന്നു മേജറിന്റെ ചോദ്യം. റോഡരികില്‍ ആളുകള്‍ കിടന്നതാണ് അപകടം നടന്ന് സല്‍മാന്‍ഖാന്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമെന്ന രീതിയിലായിരുന്നു ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നിയമമുണ്ടെന്നും എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ട് കടക്കാരെ വരെ ഒഴിപ്പിക്കുന്ന പോലീസുകാര്‍ എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങുന്ന ഇവരെ ഒഴിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഈ സംഭവത്തില്‍ ഇതുപോലുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത സര്‍ക്കാരിനെയും കുറ്റക്കാരാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മദ്യപിച്ച് വാഹനമോടിച്ച സല്‍മാന്‍ഖാന്‍ രാത്രി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്ത് വാഹനം ഓടിച്ചുകയറ്റി ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലായിരുന്ന കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം പ്രമുഖ ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ പട്ടിയെപ്പോലെ റോഡില്‍ കിടന്നുറങ്ങിയാല്‍ പട്ടിയെപ്പോലെ മരിക്കേണ്ടിവരുമെന്നാ ട്വീറ്റ് വിവാദമാകുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.