ത്രിപുര സ്വയംഭരണ ജില്ലാ കൗണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം എല്ലാ സീറ്റിലും വന്‍വിജയം നേടി

single-img
7 May 2015

Tripuraത്രിപുര സ്വയംഭരണ ജില്ലാ കൗണ്‍സിലേക്ക് നടത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം തൂത്തുവാരി. ആകെ തെരഞ്ഞെടുപ്പ് നടന്ന 28സീറ്റിലും ഇടത് സഖ്യം വിജയിച്ചു. സിപിഐ എം 25 സീറ്റിലും സിപിഐ , ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവര്‍ ഒരോ സീറ്റിലുമാണ് വിജയിച്ചത്.

ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയായിരുന്നു സി.പി.എമ്മിന്റെ മുഖ്യ എതിരാളികള്‍. ത്രിപുരയില്‍ പ്രത്യേക ട്രൈബല്‍ ലാന്റ് എന്ന ആവശ്യമുന്നയിക്കുന്നവരാണ് ഐ.പി.എഫ്.ടി. പത്ത് സ്ത്രീകളുള്‍പ്പെടെ 175 സ്ഥാനാര്‍ത്ഥികളാണ് ത്രിപുരയില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നത്.

സമാധാനവും വികസനവുമാഗ്രഹിക്കുന്ന ജനങ്ങളാണ് ത്രിപുരയിലേതെന്നും അതുകൊണ്ടാണ് പ്രത്യേക ഭൂമിയെന്നാവശ്യത്തെ ജനം തള്ളിയിരിക്കുന്നതെന്നും സിപിഎം നേതാവ് രാധചരന്‍ ഡെബ്ബാര്‍മ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.