അഫ്ഗാനിസ്ഥാനില്‍ ഖുര്‍-ആന്‍ കത്തിച്ചുവെന്നപേരില്‍ യുവതിയെ അടിച്ചുകൊന്ന സംഭവത്തില്‍ നാലു പേര്‍ക്കു വധശിക്ഷ

single-img
7 May 2015

kabulഖുര്‍-ആന്‍ കത്തിച്ചുവെന്നാരോപിച്ചു അഫ്ഗാനിസ്ഥാനില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപെ്ടുത്തിയ കേസില്‍ നാലുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ിരുപത്തിയെട്ടു വയസ്സുള്ള യുവതിയെ ജനക്കൂട്ടത്തിന് മുന്നില്‍ ശവച്ച് ക്രൂരമായി മര്‍ദ്ദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കുറ്റത്തിനാണ് കാബൂള്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

എട്ട് പ്രതികളെ 16 വര്‍ഷം തടവിനും കോടതി വിധിച്ചിട്ടുണ്ട്. കേസിന്റെ വിചാരണക്കിടെ 18 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ മതഗ്രന്ഥങ്ങളെ അപമാനിക്കുന്നവരെ ജനങ്ങള്‍ തന്നെ കൊലപ്പെടുത്തുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ശിക്ഷാവിധി.