ഏഴ്‌ മാസമായി ശമ്പളമില്ല; ദുബായില്‍ എഞ്ചിനീയറായ യുവാവ്‌ വിവാഹത്തില്‍ നിന്നും പിന്മാറി

single-img
7 May 2015

marriageദുബൈ : ഏഴ്‌ മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ യുവാവ്‌ വിവാഹത്തില്‍ നിന്നും പിന്മാറി. ദുബായില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ മുഹമ്മദ്‌ അബ്‌ദുള്‍ ഖാദര്‍ (30) എന്ന യുവാവാണ്‌ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ നിശ്‌ചയിച്ച്‌ ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയത്‌.

കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു യുവാവിന്റെ വിവാഹ നിശ്‌ചയം. തുടര്‍ന്ന്‌ ഈ മാസം വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, പണത്തിന്റെ അഭാവത്തെ തുടര്‍ന്ന്‌ താന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇതല്ലാതെ മറ്റൊരു വഴിയും തനിക്ക്‌ മുന്നില്‍ ഇല്ലെന്നും യുവാവ് വ്യക്‌തമാക്കുന്നു. ഹൈദരാബാദുകാരനായ യുവാവ്‌ നാട്ടില്‍ നിന്നും പലിശയ്‌ക്ക് പണം വാങ്ങിയാണ്‌ ദുബായിലെത്തിയത്‌.

ശമ്പളം നല്‍കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഏപ്രില്‍ 20 ന്‌ കമ്പനിയ്‌ക്കെതിരെ ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു.