പത്തുരൂപ കടംവാങ്ങിയതിനെച്ചൊല്ലിയുള്ള തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

single-img
7 May 2015

crimeന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ പത്തുരൂപ കടംവാങ്ങിയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അറുപത്തൊന്നുകാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന സംഭവുമായി ബന്ധപ്പെട്ട് അശോക് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. റാണി എന്ന നാൽപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. റാണി അപരിചിതനിൽ നിന്നും പത്തുരൂപകടംവാങ്ങിയിരുന്നു.

ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നടന്ന വാക്കേറ്റമാണ് കയ്യാങ്കളിയിലെത്തിയത്. ഇതിനിടെ കലികയറിയ അശോക് അടുക്കളയിൽനിന്ന് കറിക്കത്തിയെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ റാണി ഉടൻ മരിച്ചു. ബഹളംകേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാളുടെ രണ്ടാംഭാര്യയാണ് റാണി.