ഷവോമിയുടെ ഇന്ത്യയിലെ സർവീസിനായി ഗാഡ്ജെറ്റ് വൂഡുമായി കൈകോർക്കുന്നു

single-img
7 May 2015

xiaomi_redmi_1ഇന്ത്യയിൽ ഷവോമിയുടെ തങ്ങളുടെ ഉൽപന്നങ്ങളുടെ സർവീസിനായി ഗാഡ്ജെറ്റ് വൂഡുമായി കൈ കോർക്കുന്നു. ഗാഡ്ജെറ്റ് വൂഡ് വെറും 99 രൂപക്ക് ഷവോമി ഉൽപന്നങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒറ്റ ദിവസം കൊണ്ട് ചെയ്യുന്നു. ഡൽഹിയിൽ പ്രവത്തിക്കുന്ന ഗാഡ്ജെറ്റ് വൂഡ് 2.5 മാസത്തെ പരീക്ഷണ പ്രവർത്തനത്തിന് ശേഷമാണ് ഈ വിവരം പ്രഖ്യാപിച്ചത്. തങ്ങളുടെ സേവനം 500ലേറേ ഷവോമി ഉപഭോഗ്താക്കൾ ഇതുവരെയായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഡൽഹിയിൽ മാത്രമുള്ള സേവനം മറ്റ് സംസ്ഥാനങ്ങളിലെക്കും വ്യാപിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഷവോമി ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ നാൾക്ക് നാൾ കൂടിവരുന്നതിനാലാണ് ഗാഡ്ജെറ്റ് വൂഡുമായി ചേർന്ന് പ്രവർത്തിക്കുവാൻ ഷവോമി തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.