ചൈനയിൽ മദ്യവും സിഗരറ്റും വില്‍ക്കാത്ത മുസ്ലിംഗളുടെ കടകൾ അടച്ചുപൂട്ടണമെന്ന് സർക്കാർ

single-img
7 May 2015

bar-hiresബീജിങ്: ചൈനയിലെ സിന്‍ജിയാങ് ഗ്രാമത്തില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകളിലും റെസ്റ്റോറന്റുകളിലും മദ്യവും സിഗരറ്റും വില്‍പനക്കുവെക്കാന്‍ ചൈനീസ് ഭരണകൂടത്തിന്റെ നിര്‍ദേശം. മദ്യത്തിന്റെയും സിഗരറ്റിന്റെയും ചുരുങ്ങിയത് അഞ്ച് ബ്രാന്‍ഡുകളെങ്കിലും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഭരണകൂടം ഉത്തരവിട്ടു. നിര്‍ദേശം പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടുകയും ഉടമകള്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാകും.

സിന്‍ജിയാങ് മുസ്‌ലിം ഭൂരിക്ഷപ്രദേശമാണ് ഇവിടുത്തെ ഇസ്ലാമിക സ്വാധീനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. നേരത്തെ റമളാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പള്ളിയില്‍ പോകുന്നത് വിലക്കിയിരുന്നു. സിന്‍ജിയാങിന്റെ പല പ്രദേശങ്ങളിലും സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നതിനും പുരുഷന്മാര്‍ താടി വളര്‍ത്തുന്നതിനും വിലക്കുണ്ട്. ഗ്രാമീണരില്‍ ഏറെപ്പേരും മദ്യപാനവും പുകവലിയും ഉപേക്ഷിച്ചത് കൊണ്ട് 2012 മുതല്‍ പ്രവിശ്യയിലെ അക്താഷ് ഗ്രാമത്തില്‍ മദ്യവും സിഗരറ്റും വില്‍ക്കുന്നത് കടയുടമകള്‍ നിര്‍ത്തിയിയിരുന്നു.