പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കോണ്‍ഗ്രസ്‌ നേതാവ് പോലീസ്‌ പിടിയിൽ

single-img
7 May 2015

congrassപോത്താനിക്കാട്‌: പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കോണ്‍ഗ്രസ്‌ നേതാവിനെ പോലീസ്‌ പിടികൂടി.  കോണ്‍ഗ്രസ്‌ പല്ലാരിമംഗലം മണ്ഡലം വൈസ്‌ പ്രസിഡന്റ് കരോട്ടക്കുടിയില്‍ അബ്‌ദുള്‍ റഹ്‌മാ(റഹീം-53)നാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ വെളളിയാഴ്‌ച പല്ലാരിമംഗലം വെയിറ്റിങ്‌ ഷെഡ്‌ കവലയിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന്‌ പലവിധ സമ്മര്‍ദ്ദത്താല്‍ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നില്ല.

പിന്നീട്‌ ചൈല്‍ഡ്‌ ലൈനിന്‌ ലഭിച്ച പരാതിയെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും രഹസ്യ മൊഴിയെടുക്കുകയും കേസ്‌ പോലീസിന്‌ കൈമാറുകയുമായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.