പാലക്കാട്ടെ തോല്‍വി; യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് മറ്റെന്നാള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും- പി.പി തങ്കച്ചന്‍

single-img
7 May 2015

thankachanപെരുമ്പാവൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോല്‍വിയെ സംബന്ധിച്ച യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് മറ്റെന്നാള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. റിപ്പോര്‍ട്ട് വൈകിപ്പിച്ചത് മനഃപൂര്‍വ്വമല്ല. അടിയന്തര യു.ഡി.എഫ് യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടി വൈകുന്നതില്‍ വീരേന്ദ്രകുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടയും വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.