പശ്ചിമബംഗാളിൽ പടക്കനിര്‍മ്മാണശാലയിയുണ്ടായ തീപിടിത്തത്തില്‍ 11 മരണം

single-img
7 May 2015

fire-01കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ പടക്കനിര്‍മ്മാണശാലയിയുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു.  മിഡ്‌നാപ്പുരിലെ പിംഗ്ലയിലണ് അപകടം. പരിക്കേറ്റവരുടെ നില ഗുരുതരാവസ്ഥയിലാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പടക്കനിര്‍മ്മാണ ശാലയുടെ ഉടമ ഒളിവിലാണ്. അതിനിടെ ഫാക്ടറിയില്‍ ബോംബു നിര്‍മ്മിക്കാറുണ്ടെന്ന് ആരോപിച്ച് പരിസരവാസികള്‍ രംഗത്തെത്തി. സ്ഥാപനത്തിന്റെ ഉടമ രഞ്ജന്‍ മെയ്തി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പരിസരവാസികള്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഫാക്ടറിയിലുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.