അങ്ങനെ രാഹുല്‍ ഗാന്ധിയും ട്വിറ്ററിലെത്തി

single-img
7 May 2015

rahulകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രമുഖ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല എന്ന ആരോപണങ്ങള്‍ക്ക് ഇതോടെ അവസാനമായി. ‘OfficeOfRG’ എന്നാണ് ട്വിറ്റർ അക്കൗണ്ടിന്റെ പേര്.  താന്‍ അക്കൗണ്ട് തുറന്ന കാര്യം രാഹുല്‍ ഗാന്ധി ആരേയും അറിയിച്ചതുമില്ല. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഇത് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടാണെന്ന് വ്യക്തമാക്കിയത്.

അക്കൗണ്ട് തുറന്നെങ്കിലും രാഹുല്‍ ഇതേവരെ ഒരു ട്വീറ്റുപോലും നടത്തിയിട്ടില്ല. അതേസമയം ഇതിനോടകം തന്നെ പതിനായിരത്തോളം പേർ രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്.

നിലവില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ട്വിറ്റർ ഫോളേവേഴ്സുള്ള ആഗോള നേതാക്കളിൽ മൂന്നാമത്തെ സ്ഥാനം നരേന്ദ്ര മോഡിക്കാണ്.മോഡിക്ക് 12.1 മില്യൻ ഫോളോവേഴ്സുണ്ട് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സർവേ പറയുന്നത്. രാജ്യത്തെ യുവാക്കളുമായി കൂടുതല്‍ ഇടപഴകാന്‍ മോഡിക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്. ഇതാണ് രാഹുലിന്റെ ട്വിറ്റര്‍ പ്രവേശനത്തിനു പിന്നില്‍.