തങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടില്ലെന്ന് നൂറുള്ള മെഹബൂബ് ഷറീഫിന്റെ കുടുംബം

single-img
7 May 2015

salന്യൂഡല്‍ഹി: തങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടില്ലെന്ന് നൂറുള്ള മെഹബൂബ് ഷറീഫിന്റെ കുടുംബം. പതിമൂന്ന് വര്‍ഷം മുമ്പ്  മദ്യ ലഹരിയിൽ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഓടിച്ച കാര്‍ ഇടിച്ചു കൊല്ലപ്പെട്ടതാണ് മെഹബൂബ് ഷറീഫ്.

ഒരു നേരത്തെ അന്നത്തിനും കുട്ടികളുടെ പഠനത്തിനും ബുദ്ധിമുട്ടുന്ന കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും കിട്ടിയില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യപറയുന്നു. നഷ്ടപരിഹാരമോ കുടുംബത്തിലെ ആര്‍ക്കെങ്കിലും ചെറിയ ജോലിയോ കിട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്നലെയാണ് മുംബൈ കോടതി സല്‍മാന്‍ഖാനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്.

വിധി പ്രഖ്യാപിച്ച ശേഷമാണ് തന്നെ 13 വര്‍ഷമായി ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അന്ന് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട അബ്ദുള്ള റൗഫ് ഷെയ്ഖ് പറയുന്നു. തന്റെ കുടുംബത്തിന് എന്തെങ്കിലും സഹായമാണ് വേണ്ടത്, അല്ലാതെ സല്‍മാന്‍ ഖാനെ ശിക്ഷിക്കുകായിരുന്നില്ല. അദ്ദേഹത്തെ ശിക്ഷിച്ചതുകൊണ്ട് തന്റെ കാല്‍ തിരിച്ചുകിട്ടില്ലല്ലോ. ആപകടം നടക്കുമ്പോള്‍ റൗഫിന് 22 വയസ്സായിരുന്നു.