രൂപേഷിനെയും സംഘത്തെയും പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
7 May 2015

roopesh_0കോയമ്പത്തൂര്‍:   രൂപേഷിനെയും സംഘത്തെയും പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇവരെ കോടതി തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസിന് വിട്ടുകൊടുത്തത്. ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനുമായി ഇവരെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

അതിനിടെ, പിടികൂടി കൊണ്ടുപോകുന്നതിനിടയില്‍ പൊലീസ് കൊല്ലാന്‍ ശ്രമിച്ചെന്ന് രൂപേഷ് പറഞ്ഞതായി മകള്‍ ആമി വ്യക്തമാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രൂപേഷിനെയും ഷൈനയെയും ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ആമിയുടെ പ്രതികരണം. വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനായിരുന്നു പൊലീസിന്‍െറ ശ്രമം. പൊലീസ് വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടിയതുകൊണ്ടും ബഹളം കൂട്ടിയപ്പോള്‍ ആളുകള്‍ ഓടിക്കൂടിയുകൊണ്ടുമാണ് ഇത് നടക്കാതെ പോയതെന്നും രൂപേഷ് ആമിയോട് പറഞ്ഞു. ആമിക്കും സഹോദരി അച്ചുവിനും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സന്ദര്‍ശനത്തിന് പൊലീസ് അനുമതി നല്‍കിയത്.