രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് സൽമാൻ ഖാൻ വീട്ടിലേക്ക് മടങ്ങി

single-img
6 May 2015

images (2)തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സൽമാൻ ഖാൻ രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. രാത്രി ഏഴരയോടെയാണ് ഖാൻ ബാന്ദ്രയിലെ തന്റെ അപാട്ട്മെന്രിലേക്ക് പോയത്. ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതായി സൽമാന്റെ അഭിഭാഷകൻ ശ്രീകാന്ത് ഷിവാഡെ പറഞ്ഞു. അപ്പീലിനു മേൽ വിധി കേൾക്കാനാണ് ഹൈക്കോടതി സൽമാന് മേയ് 8 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.